Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wangsagin Valte MLA

മണിപ്പുർ കലാപത്തിന്‍റെ ഇരയായി എംഎൽഎയും; വാം​​​ഗ്സാ​​​ഗി​​​ൻ വാ​​​ൽ​​​റ്റെ​ അ​​ന്ത​​രി​​ച്ചു

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​ർ ക​​​ലാ​​​പ​​​ത്തി​​​ന്‍റെ ഇ​​​ര​​​യാ​​​യി എം​​​എ​​​ൽ​​​എ​​​യും. ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ വാം​​​ഗ്സാ​​​ഗി​​​ൻ വാ​​​ൽ​​​റ്റെ​​​യാ​​​ണു മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്.

ത​​​ൻ​​​ലോ​​​ൺ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​ണ്. 61 കാ​​​ര​​​നാ​​​യ എം​​​എ​​​ൽ​​​എ ക​​​ഴി​​​ഞ്ഞ എ​​​ട്ടാം​​​തീ​​​യ​​​തി മു​​​ത​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ഇം​​​ഫാ​​​ലി​​​ലെ വ​​​സ​​​തി​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന മു​​ൻ​​ മ​​ന്ത്രി​​കൂ​​ടി​​യാ​​യ വാ​​ൽ​​റ്റെ​​യു​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വൈ.​​​ഖേം​​​ച​​​ന്ദി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​ലെ മു​​​വ​​​ൽ​​​നു​​​വാ​​​മി​​​ൽ 1964 ലാ​​​ണു ജ​​​ന​​​നം. ബി​​​രു​​​ദം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം മ​​​ണി​​​പ്പു​​​ർ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി. 2012 മു​​​ത​​​ൽ മൂ​​​ന്നു​​​ത​​​വ​​​ണ ഫെ​​​ർ​​​സാ​​​ളി​​​ലെ ത​​​ൻ​​​ലോ​​​ണി​​​ൽനി​​​ന്ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​ത്തി.

കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ലാ​​​ണ് ആ​​​ദ്യ​​​ജ​​​യം. പി​​​ന്നീ​​​ട് ബി​​​ജെ​​​പി​​​യി​​ൽ ചേ​​ർ​​ന്നു. എ​​​ൻ. ബി​​​രേ​​​ൻ സിം​​​ഗ് സ​​​ർ​​​ക്കാ​​​രി​​​ൽ ഗോ​​​ത്ര​​​വ​​​ർ​​​ഗ, പൊ​​​തു​​​ഭ​​​ര​​​ണ, ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്നു.

2023 മേ​​​യ് മാ​​​സ​​​ത്തി​​​ലാ​​​ണ് മ​​​ണി​​​പ്പു​​​രി​​​ൽ ക​​​ലാ​​​പം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​ത്. നാ​​​ലാം​​​ തീ​​​യ​​​തി മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ വാ​​​ൽ​​​റ്റെ​​​യെ ജ​​​ന​​​ക്കൂ​​​ട്ടം ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ഖ​​​ത്തും കൈ​​​കാ​​​ലു​​​ക​​​ളി​​​ലും ആ​​​ഴ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ വാ​​​ൽ​​​റ്റെ മാ​​​സ​​​ങ്ങ​​​ളോ​​​ളം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​ഴി​​ഞ്ഞു.

 

Latest News

Up